Organic Maps Offline Hike, Bike, GPS Navigation
Organic Maps സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു ഓഫ്ലൈൻ മാപ്പ് ആപ്പാണ്. ഹൈക്കിംഗ്, സൈക്ലിംഗ്, ഓട്ടം, ഡ്രൈവിംഗ് എന്നിവയ്ക്കായി GPS നാവിഗേഷൻ, ട്രാക്ക് റെക്കോർഡിംഗ്, റൂട്ട് ആസൂത്രണം എന്നിവ നൽകുന്നു. പൂർണമായും സൗജന്യം. പരസ്യങ്ങളില്ല. നിരീക്ഷണമില്ല. ഓപ്പൺ സോഴ്സ് സമൂഹവും MapsWithMe/Maps.Me ആപ്പ് സൃഷ്ടിച്ച അതേ ആളുകളും സ്നേഹത്തോടെ വികസിപ്പിച്ചത്. OpenStreetMap ഡാറ്റ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.
മാപ്പുകൾ ഡൗൺലോഡ് ചെയ്താൽ, Organic Maps ഉപയോഗിച്ച് നിങ്ങൾക്ക് സ്ഥലങ്ങൾ തിരയാനും റൂട്ടുകൾ ആസൂത്രണം ചെയ്യാനും GPS ട്രാക്കുകൾ റെക്കോർഡ് ചെയ്യാനും ഇന്റർനെറ്റ് കണക്ഷനില്ലാതെ വഴി കണ്ടെത്താനും കഴിയും. മൊബൈൽ ഡാറ്റയോ റോമിംഗ് ചാർജുകളോ ഇല്ലാതെ വിദൂര പാതകൾ പര്യവേക്ഷണം ചെയ്യുകയോ വിദേശയാത്ര നടത്തുകയോ ചെയ്യാം.
2026 ഒക്ടോബറിൽ Organic Maps-ന്റെ ഇൻസ്റ്റാളുകളുടെ എണ്ണം 12 ദശലക്ഷം കടന്നു. വളരാൻ ഞങ്ങളെ സഹായിക്കൂ!
AppStore, Google Play, FDroid, Huawei AppGallery, Obtainium, Accrescent എന്നിവയിൽ നിന്ന് Organic Maps ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക




സവിശേഷതകൾ
Organic Maps ഉപയോഗിച്ച് യാത്രകൾ ആസൂത്രണം ചെയ്യുക, വഴി കണ്ടെത്തുക, പുതിയ ഇടങ്ങൾ പര്യവേക്ഷണം ചെയ്യുക:
- മറ്റ് ഭൂപടങ്ങളിൽ നിലവിലില്ലാത്ത സ്ഥലങ്ങളുള്ള വിശദമായ ഓഫ്ലൈൻ ഭൂപടങ്ങൾ, OpenStreetMap ന് നന്ദി
- GPS ട്രാക്ക് റെക്കോർഡിംഗ് തത്സമയ സ്ഥിതിവിവരക്കണക്കുകളോടെ
- സ്റ്റോപ്പുകളുടെ ക്രമം സ്വയമേവ ഒപ്റ്റിമൈസ് ചെയ്യുന്ന ഒന്നിലധികം സ്റ്റോപ്പുകളുള്ള റൂട്ട് ആസൂത്രണം
- ഏറ്റവും വേഗമേറിയതും ഏറ്റവും കുറഞ്ഞ ദൂരമുള്ളതുമായ റൂട്ടുകളിൽ നിന്ന് തിരഞ്ഞെടുക്കുക
- നടക്കുമ്പോഴും സൈക്കിൾ ഓടിക്കുമ്പോഴും കാർ ഓടിക്കുമ്പോഴും ഓരോ തിരിവിലും ശബ്ദ നിർദേശങ്ങളോടെയുള്ള നാവിഗേഷനും CarPlay/Android Auto പിന്തുണയും
- ബസ്, ട്രാം, മെട്രോ, ലൈറ്റ് റെയിൽ എന്നിവയ്ക്കുള്ള പൊതുഗതാഗത റൂട്ട് ആസൂത്രണം
- ഭൂപടത്തിൽ വേഗത്തിലുള്ള ഓഫ്ലൈൻ തിരയൽ
- ഹൈക്കിംഗ്, സൈക്ലിംഗ്, മൗണ്ടൻ ബൈക്ക് റൂട്ടുകളുടെ മാപ്പ് പാളികൾ
- പാതകൾ, ക്യാമ്പ് സൈറ്റുകൾ, കുടിലുകൾ, അഭയകേന്ദ്രങ്ങൾ, ജലസ്രോതസ്സുകൾ എന്നിവ എടുത്തുകാണിക്കുന്ന ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കായുള്ള പ്രത്യേക മാപ്പ് ശൈലി
- കോണ്ടൂർ രേഖകൾ, കൊടുമുടികൾ, ചരിവുകൾ, ഉയരവിവരങ്ങളുള്ള റൂട്ടുകളുടെയും ട്രാക്കുകളുടെയും ഉയര പ്രൊഫൈലുകൾ
- ഭാവിയിലെ യാത്രകൾക്കായി ആസൂത്രണം ചെയ്ത റൂട്ടുകൾ സേവ് ചെയ്യുക
- KML/KMZ, GPX, GeoJSON ഫോർമാറ്റുകളിൽ ബുക്ക്മാർക്കുകളും GPS ട്രാക്കുകളും ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, പങ്കിടുക
- Google Takeout-ലെ
Saved Places.jsonഫയലിൽ നിന്ന് Google Maps-ൽ സേവ് ചെയ്ത സ്ഥലങ്ങൾ ഇറക്കുമതി ചെയ്യുക - iCloud ബാക്കപ്പും സമന്വയവും (iOS)
- OpenStreetMap-ൽ നേരിട്ട് സ്ഥലങ്ങൾ ചേർക്കുകയും തിരുത്തുകയും ചെയ്യുക
- റൂളർ ടൂൾ ഉപയോഗിച്ച് നേർരേഖാ ദൂരങ്ങൾ അളക്കുക
- നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ ഇരുണ്ട രീതി
- ജനപ്രിയ സ്ഥലങ്ങൾക്കുള്ള വിക്കിപീഡിയ ലേഖനങ്ങൾ
- നിങ്ങൾ നൽകുന്ന ടൈൽ സെർവർ URL ഉപയോഗിച്ചുള്ള പരീക്ഷണാത്മക ഉപഗ്രഹ ചിത്രങ്ങൾ
- സൗജന്യവും ഓപ്പൺ സോഴ്സും
എന്തുകൊണ്ട് ജൈവം?
Organic Maps ശുദ്ധവും ജെെവുമാണ്, സ്നേഹത്തോടെ നിർമ്മിച്ചതാണ്:
- നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നു
- നിങ്ങളുടെ ബാറ്ററി ലാഭിക്കുന്നു
- അപ്രതീക്ഷിത മൊബൈൽ ഡാറ്റ നിരക്കുകളൊന്നുമില്ല
Organic Maps ആപ്പ് ട്രാക്കറുകളിൽ നിന്നും മറ്റ് മോശം കാര്യങ്ങളിൽ നിന്നും മുക്തമാണ്:
- പരസ്യങ്ങളില്ല
- ട്രാക്കിംഗ് ഇല്ല
- വിവരശേഖരണമില്ല
- ശല്യപ്പെടുത്തുന്ന രജിസ്ട്രേഷൻ ഇല്ല
- നിർബന്ധിത ട്യൂട്ടോറിയലുകളൊന്നുമില്ല
- ശബ്ദായമാനമായ ഇമെയിൽ സ്പാം ഇല്ല
- പുഷ് നോട്ടിഫിക്കേഷനുകളില്ല
- ക്രാപ്പ്വെയർ ഇല്ല
കീടനാശിനികൾ ഇല്ലപൂർണ്ണമായും ജൈവ!
ഈ പ്രയോഗം Exodus സ്വകാര്യത Project പരിശോധിച്ചുറപ്പിച്ചതാണ്:
iOS പ്രയോഗം iOS-നുള്ള TrackerControl പരിശോധിച്ചുറപ്പിച്ചതാണ്:
നിങ്ങളെ ചാരപ്പണി ചെയ്യാൻ Organic Maps അമിതമായ അനുമതികൾ അഭ്യർത്ഥിക്കുന്നില്ല:
ഇവിടെ Organic Maps ൽ, സ്വകാര്യത മനുഷ്യന്റെ മൗലികാവകാശമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു:
- ഇൻഡി സമൂഹം നയിക്കുന്ന ഓപ്പൺ സോഴ്സ് പ്രോജക്റ്റാണ് Organic Maps
- ബിഗ് ടെക്കിന്റെ കണ്ണിൽ നിന്ന് ഞങ്ങൾ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നു
- നിങ്ങൾ എവിടെയായിരുന്നാലും സുരക്ഷിതരായിരിക്കുക
നിരീക്ഷണം നിരസിക്കുക - നിങ്ങളുടെ സ്വാതന്ത്ര്യം പുണരുക.
Organic Maps ഒന്ന് ശ്രമിച്ചുനോക്കൂ!
സൗജന്യ പ്രയോഗത്തിന് ആരാണ് പണം നൽകുന്നത്?
ഈ പ്രയോഗം എല്ലാവർക്കും സൗജന്യമാണ്. ഞങ്ങളെ പിന്തുണയ്ക്കാൻ ദയവായി സംഭാവന!
സൗകര്യപ്രദമായി സംഭാവന നൽകാൻ, താഴെ നിങ്ങളുടെ ഇഷ്ടപ്പെട്ട പേയ്മെന്റ് രീതിയുടെ ഐക്കണിൽ ക്ലിക്ക് ചെയ്യുക:
ചില അടിസ്ഥാന സൗകര്യ ചെലവുകൾ വഹിക്കുന്നതിനും തിരഞ്ഞെടുത്ത പുതിയ സവിശേഷതകളുടെ വികസനത്തിന് ധനസഹായം നൽകുന്നതിനുമായി താഴെ പ്രിയപ്പെട്ട സ്ഥാപന സ്പോൺസർമാർ ലക്ഷ്യബോധമുള്ള ഗ്രാന്റുകൾ നൽകിയിട്ടുണ്ട്:
|
|
തിരയൽ & ഉറവിടങ്ങൾ മെച്ചപ്പെടുത്തൽ പദ്ധതി NGI0 Entrust Fund വഴി ധനസഹായം നൽകി. NGI0 Entrust Fund സ്ഥാപിച്ചത് NLnet Foundation ആണ്, യൂറോപ്യൻ കമ്മീഷന്റെ Next Generation Internet പ്രോഗ്രാമിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ, DG Communications Networks, Content and Technology യുടെ കീഴിൽ ഗ്രാന്റ് കരാർ നമ്പർ 101069594 പ്രകാരം. |
|
|
Google 2022, 2023, 2024, 2025 പ്രോഗ്രാമുകളിൽ Google Summer of Code പ്രോഗ്രാമിലെ വിദ്യാർത്ഥി പ്രോജക്റ്റുകളെ പിന്തുണച്ചു. ശ്രദ്ധേയമായ പ്രോജക്റ്റുകളിൽ Android Auto, വിക്കിപീഡിയ ഡംപ് എക്സ്ട്രാക്റ്റർ, Android ട്രാക്ക് റെക്കോർഡിംഗ് എന്നിവ ഉൾപ്പെടുന്നു. |
|
ISP Mythic Beasts മാപ്പ് ഡൗൺലോഡുകളും അപ്ഡേറ്റുകളും ഹോസ്റ്റുചെയ്യുന്നതിനും സേവിക്കുന്നതിനുമായി 400 TB/മാസം വരെ സൗജന്യ ബാൻഡ്വിഡ്ത്ത് ഉള്ള രണ്ട് വെർച്വൽ സെർവറുകൾ നമുക്ക് നൽകുന്നു. |
|
|
FUTO 2023 ഫെബ്രുവരിയിൽ Organic Maps-ന് $1000 മൈക്രോഗ്രാന്റ് നൽകി. |
സമൂഹം
Apache License 2.0 പ്രകാരം ലൈസൻസ് ചെയ്ത ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ ആണ് Organic Maps.
- പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നതിനും, മെച്ചപ്പെടുത്തലുകൾ നിർദ്ദേശിക്കുന്നതിനും, ബഗ്ഗുകൾ റിപ്പോർട്ട് ചെയ്യുന്നതിനും ഞങ്ങളുടെ ബീറ്റ പ്രോഗ്രാമിൽ ചേരുക:
- ബഗ്ഗുകളോ പ്രശ്നങ്ങളോ ഇഷ്യൂ ട്രാക്കറിൽ റിപ്പോർട്ട് ചെയ്യുക, അല്ലെങ്കിൽ ഞങ്ങൾക്ക് ഇമെയിൽ അയയ്ക്കുക.
- ആശയങ്ങൾ ചർച്ച ചെയ്യുക, അല്ലെങ്കിൽ പുതിയ സവിശേഷതകൾ നിർദ്ദേശിക്കുക.
- പുതിയ വിവരങ്ങൾക്കായി ഞങ്ങളുടെ Telegram ചാനൽ അല്ലെങ്കിൽ Matrix സ്പേസ് സബ്സ്ക്രൈബ് ചെയ്യുക.
- മറ്റ് ഉപയോക്താക്കളുമായി ചർച്ച ചെയ്യാൻ ഞങ്ങളുടെ Telegram Group ചേരുക.
- ഞങ്ങളുടെ GitHub page സന്ദർശിക്കുക.
- FOSStodon, Facebook, Twitter, Instagram, Bluesky, Threads, Patreon, YouTube, Reddit, LinkedIn, TikTok എന്നിവയിൽ ഞങ്ങളുടെ അപ്ഡേറ്റുകൾ പിന്തുടരുക.
